< Back
India
ഹവായ് ചെരുപ്പ് ധരിച്ചു നടന്നവരെ വിമാനത്തില്‍ യാത്രചെയ്യാന്‍ പ്രാപ്തനാക്കിയ പ്രധാനമന്ത്രിയാണ് മോദി-യോഗി ആദിത്യനാഥ്
India

ഹവായ് ചെരുപ്പ് ധരിച്ചു നടന്നവരെ വിമാനത്തില്‍ യാത്രചെയ്യാന്‍ പ്രാപ്തനാക്കിയ പ്രധാനമന്ത്രിയാണ് മോദി-യോഗി ആദിത്യനാഥ്

Web Desk
|
31 May 2021 4:52 PM IST

മോദി വികസനം എല്ലാവരിലുമെത്തിച്ചു.

ഹവായ് ചെരുപ്പ് ധരിച്ചു നടന്ന സാധാരണക്കാരെ വിമാനത്തില്‍ യാത്രചെയ്യാന്‍ പ്രാപ്തനാക്കിയ ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മോദി സര്‍ക്കാര്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സിതാപൂരിലെ ഗ്രാമീണരോട് സംസാരിക്കുമ്പോഴാണ് ആദിത്യനാഥ് മോദിയെ പുകഴ്ത്തിയത്.

മോദി അധികാരത്തിലെത്തുമ്പോള്‍ ഉള്ളുപൊള്ളയായ അരാജകത്വം നിറഞ്ഞ രാജ്യമായിരുന്നു ഇന്ത്യ. ഭീകരവാദവും അഴിമതിയും വിഘടനവാദവും എല്ലാം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. വികസനം കുറച്ച് ആളുകളിലേക്ക് മാത്രം ചുരുങ്ങിയ അവസ്ഥയായിരുന്നു നിലനിന്നിരുന്നത്.

മോദി വന്നതോടെ എല്ലാ പൗരന്‍മാര്‍ക്കും വിഭവങ്ങളിലും പദ്ധതികളിലും തുല്യാവകാശം നല്‍കി. 55 വര്‍ഷം രാജ്യം ഭരിച്ചവര്‍ ഒരു എയിംസാണ് നല്‍കിയതെങ്കില്‍ മോദി 22 പുതിയ എയിംസുകള്‍ സ്ഥാപിച്ചെന്നും യോഗി പറഞ്ഞു. കോവിഡില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി മോദി പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts