< Back
India
യോഗി ആദിത്യനാഥ് കോവിഡ് മുക്തനായി
India

യോഗി ആദിത്യനാഥ് കോവിഡ് മുക്തനായി

ijas
|
30 April 2021 3:21 PM IST

ഇക്കഴിഞ്ഞ ഏപ്രില്‍ 14നാണ് യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിക്കുന്നത്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്തനായി. യോഗി തന്നെയാണ് കോവിഡ് നെഗറ്റീവ് ആയ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

'നിങ്ങളുടെ എല്ലാവരുടെയും ആശംസകളും ഡോക്ടർമാരുടെ പരിചരണവും കാരണം ഞാൻ ഇപ്പോൾ കൊറോണ നെഗറ്റീവ് ആയി, നിങ്ങൾ എനിക്ക് നൽകിയ എല്ലാ സഹകരണത്തിനും ആശംസകൾക്കും നന്ദി'; അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ ഏപ്രില്‍ 14നാണ് യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ യോഗി സ്വയം ക്വാറന്‍റൈനില്‍ പ്രവേശിക്കുകയായിരുന്നു. ലക്‌നൗവിലെ വസതിയില്‍ വെച്ചാണ് യോഗി കോവിഡ് ചികിത്സാ നടപടികള്‍ നടത്തിയിരുന്നത്. ഏപ്രില്‍ അഞ്ചിന് കോവിഡ് വാക്സിനായ കോവാക്സിനും യോഗി സ്വീകരിച്ചിരുന്നു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി തന്നെ ഇക്കാലയളവില്‍ യോഗി പങ്കെടുത്തിരുന്നു.

Similar Posts