< Back
News

News
മണൽ ലോറി കയറി 50 ആടുകൾ ചത്തു; 30 എണ്ണത്തിന് പരിക്കേറ്റു
|23 Sept 2021 11:46 AM IST
ലോറി ഡ്രൈവർ കടന്നുകളഞ്ഞതായി ഒഡ്ഗാവ് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു
മണൽ കയറ്റി അമിതവേഗത്തിൽ പോയ ലോറി കയറി 50 ആടുകൾ ചത്തു, 30 എണ്ണത്തിന് പരിക്കേറ്റു. ഒഡിഷയിലെ നയാഗഢ് ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.
അമിത വേഗത്തിൽ എതിർവശത്ത് നിന്ന് വന്ന മണൽലോറി ആട്ടിൻ കൂട്ടത്തിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. തുടർന്ന് ലോറി ഡ്രൈവർ കടന്നുകളഞ്ഞതായി ഒഡ്ഗാവ് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
തിരക്കേറിയ റോഡിലൂടെ പകൽ ആടുകളെ നടത്തുന്നത് ബുദ്ധിമുട്ടായതിനാൽ രാത്രി കൊണ്ടുപോകുകയായിരുന്നു ഉടമ രാജേന്ദ്ര പത്ര. സംഭവത്തിൽ ഇദ്ദേഹത്തിന്റെ പരാതിപ്രകാരം കുറ്റപത്രം തയാറാക്കിയിട്ടുണ്ട്.
അപകടത്തിൽ തനിക്ക് രണ്ടു മൂന്നു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പത്ര പറഞ്ഞു.
ഇദ്ദേഹത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് സംഭവസ്ഥലത്തെത്തിയ നാട്ടുകാർ ആവശ്യപ്പെട്ടു.