< Back
News
കുന്ദമംഗലത്ത് വ്യവസായിയെ തട്ടിക്കൊണ്ടുപോയി
News

കുന്ദമംഗലത്ത് വ്യവസായിയെ തട്ടിക്കൊണ്ടുപോയി

Web Desk
|
28 April 2021 12:53 PM IST

50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

കോഴിക്കോട് കുന്ദമംഗലത്ത് വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കുന്ദമംഗലം പതിമംഗലം സ്വദേശി അബ്ദുൽ കരീമിനെയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയതായി ഭാര്യ പരാതി നൽകിയത്. സംഘം 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു കരീം. പിന്നീട് വൈകിട്ടാണ് സ്വന്തം ഫോണിൽനിന്ന് വിളിച്ചത്. തന്നെ ചിലർ തടഞ്ഞുവച്ചിരിക്കുകയാണെന്നും മോചിപ്പിക്കണമെങ്കിൽ പണം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടതായും ഫോണിൽ അറിയിച്ചു. ഇതിനു പിറകെ ഫോൺ സ്വിച്ച്ഓഫ് ആകുകയും ചെയ്തു. പിന്നീട് മറ്റു രണ്ടു നമ്പറുകളിൽനിന്ന് കരീം കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. അപ്പോഴും മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ചെയ്തത്.

സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അബ്ദുൽ കരീം സഞ്ചരിച്ചു എന്നു കരുതപ്പെടുന്ന വാഹനം കാരന്തൂരിൽനിന്ന് കണ്ടെടുത്തു. തട്ടിക്കൊണ്ടുപോകലിനു പിന്നിൽ എന്താണെന്ന് വിശദമായ അന്വേഷണത്തിലേ വ്യക്തമാകൂവെന്ന് കുന്ദമംഗലം സിഐ പറഞ്ഞു.

Related Tags :
Similar Posts