< Back
News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നൽകുമെന്ന് കേന്ദ്രം
News

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നൽകുമെന്ന് കേന്ദ്രം

Web Desk
|
22 Sept 2021 6:31 PM IST

സുപ്രീംകോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നൽകുമെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. തുക സംസ്ഥാന സർക്കാറുകൾ വഹിക്കണമെന്നും സുപ്രീംകോടതിയിൽ അറിയിച്ചു.

അതിനിടെ, ചെലവ് കുറഞ്ഞ ഇന്ത്യൻ വാക്സിനുകൾ ഉൽപാദനം കൂട്ടിയ സാഹചര്യത്തിൽ ഫൈസർ, മൊഡേണ വാക്സിനുകൾ വാങ്ങാനുള്ള തീരുമാനത്തിൽ നിന്നും രാജ്യം പിന്നോട്ടുപോയി. ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവിഷീൽഡിനേക്കാൾ ഇരട്ടിയിലധികം വിലയുണ്ട് ഈ രണ്ടു വാക്‌സിനുകൾക്കും. പുറമെ, ഫൈസർ സൂക്ഷിക്കാൻ അൾട്രാ കോൾഡ് സ്റ്റോറേജ് ആവശ്യമാണ്. ഇന്ത്യയിൽ മിക്ക ഇടങ്ങളിലും ഇതിനുളള സൗകര്യമില്ല.

Similar Posts