< Back
News
സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകൾ ഹരിത നടത്തുന്ന സി.എച്ച് സെമിനാർ സെപ്തംബർ 28 ന്
News

'സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകൾ' ഹരിത നടത്തുന്ന സി.എച്ച് സെമിനാർ സെപ്തംബർ 28 ന്

Web Desk
|
23 Sept 2021 2:53 PM IST

സി.എച്ച് മുഹമ്മദ് കോയയുടെ ചരമദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി

'സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകൾ' എന്ന പ്രമേയത്തിൽ എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സി.എച്ച് സെമിനാർ സെപ്തംബർ 28 ന് നടക്കും. മുൻ കേരള മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ ചരമദിനാചരണത്തിന്റെ ഭാഗമായാണ് കോഴിക്കോട് വച്ച് സെമിനാർ നടക്കുന്നത്.

എം.എസ്.എഫ് കേരള സ്‌റ്റേറ്റ് കമ്മിറ്റി ഫേസ്ബുക്ക് വഴിയാണ് പരിപാടിയുടെ പോസ്റ്റർ പുറത്തുവിട്ടത്.

പഴയ ഹരിത കമ്മിറ്റി പിരിച്ചുവിട്ട് പുതിയ സംഘം ചുമതലയേറ്റ ശേഷം നടക്കുന്ന പ്രധാന പരിപാടിയാണിത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ എം.എസ്.എഫ് പ്രസിഡൻറ് പി.കെ നവാസിനെതിരെ നൽകിയ കേസിൽ ഹരിത മുൻ ഭാരവാഹികൾ ഉറച്ചുനിന്നതിനെ തുടർന്നാണ് അവരെ സ്ഥാനത്ത്‌നിന്ന് നീക്കിയിരുന്നത്.

Similar Posts