< Back
News
കോവിഷീൽഡ്:  ഇടവേള കുറച്ച ഉത്തരവിന് സ്റ്റേയില്ല
News

കോവിഷീൽഡ്: ഇടവേള കുറച്ച ഉത്തരവിന് സ്റ്റേയില്ല

ഇജാസ് ബി.പി
|
27 Sept 2021 3:38 PM IST

സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കാത്തതിനാൽ കേന്ദ്ര സർക്കാർ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി

കോവിഷീൽഡ് വാക്‌സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

കിറ്റക്‌സിലെ തൊഴിലാളികൾ ആദ്യഡോസ് വാക്‌സിൻ എടുത്ത് 84 ദിവസം കഴിഞ്ഞതായും ഈ സാഹചര്യത്തിൽ സിംഗിൾബെഞ്ച് ഉത്തരവിന് നിലനിൽക്കില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് കേന്ദ്ര സർക്കാർ നടപ്പാക്കാത്തതിനാൽ ഈ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

തൊഴിലാളികളുടെ വാക്‌സിനേഷൻ വിശദാംശങ്ങൾ സമർപ്പിക്കാൻ കിറ്റക്‌സിന് ഹൈക്കോടതി നിർദ്ദേശം നൽകി.

സിംഗിൾബെഞ്ച് ഉത്തരവിനെതിരായ കേന്ദ്രസർക്കാരിന്റെ അപ്പീലിൽ വ്യാഴാഴ്ച വിശദമായി വാദം കേൾക്കും.

Similar Posts