< Back
News
അതിഥി തൊഴിലാളിയെ അക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
News

അതിഥി തൊഴിലാളിയെ അക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

Web Desk
|
22 Sept 2021 2:20 PM IST

ഒരാൾ കൂടി പിടിയിലാകാൻ ഉണ്ടെന്ന് പൊലീസ്

തൊടുപുഴ മങ്ങാട്ടുകവലയിൽ അതിഥി തൊഴിലാളിയെ അക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. തൊടുപുഴ സ്വദേശികളയ ബിനു, ലിബിൻ എന്നിവരാണ് പിടിയിലായത്. ഒരാൾ കൂടി പിടിയിലാകാൻ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

മങ്ങാട്ടുകവലയിലെ ഹോട്ടൽ തൊഴിലാളിയായ അസം സ്വദേശി നൂർഷഹിനാണ് മർദനമേറ്റിരുന്നത്.

സംഭവത്തിൽ പൊലീസിന് പരാതി വൈകിയാണ് ലഭിച്ചതെന്ന് തൊടുപുഴ ഡി.വൈ.എസ്.പി കെ സദൻ അറിയിച്ചു. പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയും മർദനമേറ്റ നൂർഷഹിന്റെ വിശദമായ മൊഴിയെടുക്കുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Similar Posts