< Back
News

News
തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
|16 April 2021 8:37 AM IST
ഭർത്താവ് ഷാജി പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
തിരുവനന്തപുരം പാറശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുഴിഞ്ഞുംവിള സ്വദേശി മീനയാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. സ്വകാര്യ ബാങ്കിൽ നിന്നും വീടുപണിക്ക് വായ്പയായി എടുത്ത തുക മദ്യപിക്കാൻ നൽകാത്തതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്ഥിരം മദ്യപിച്ചെത്തുന്ന ഷാജി മീനയെ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് മക്കൾ പറയുന്നു. മർദ്ദനം സഹിക്കവയ്യാതെ പുറത്തേക്ക് ഓടിയ മീനയെ വീട്ട് മുറ്റത്ത് വച്ചാണ് ഷാജി വെട്ടിയത്.
മുഖത്തിനും കഴുത്തിനും വെട്ടേറ്റ മീനയെ ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ ൨ മണിയോടെ മരിച്ചു.
ഭർത്താവ് ഷാജി പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊലക്ക് കാരണം വ്യക്തമല്ല. പോലീസ് കേസെടുത്തു.