< Back
News
സൗദിയിൽ കോവിഡ് ചികിത്സയിലിരിക്കെ മലയാളി മരിച്ചു
News

സൗദിയിൽ കോവിഡ് ചികിത്സയിലിരിക്കെ മലയാളി മരിച്ചു

Web Desk
|
30 April 2021 9:01 AM IST

കണ്ണൂർ കാപ്പാട് സ്വദേശി കാക്കപ്പറമ്പത്ത് ഹമീദാണ് മരിച്ചത്

സൗദിയിലെ റിയാദിൽ കോവിഡ് ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശി മരിച്ചു. കാപ്പാട് സ്വദേശി കാക്കപ്പറമ്പത്ത് ഹമീദാണ് മരിച്ചത്. 64 വയസായിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി റിയാദിലെ അൽ ഇമാൻ ആശുപത്രിയിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു ഹമീദ്. റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി റിയാദിൽ സംസ്‌കരിക്കുമെന്ന് കെഎംസിസി സെൻട്രൽ കമ്മിറ്റി ദാറുസ്സലാം വിങ് നേതാക്കളായ സിദ്ദീഖ് തുവ്വൂർ, മെഹബൂബ് ചെറിയവളപ്പ് എന്നിവർ അറിയിച്ചു.

ഭാര്യ ഖൈറുന്നീസ. മക്കൾ: റജീന, റംഷീന, റീജത്ത്.

Similar Posts