< Back
News
Mayor-KSRTC driver controversy
News

മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ പങ്കില്ലെന്ന് കണ്ടക്ടർ

Web Desk
|
10 May 2024 5:30 PM IST

കേസിൽ കണ്ടക്ടറുടെയും തമ്പാനൂർ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്

തിരുവനന്തപുരം: മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ നിർണയാകമായ മെമ്മറി കാർഡ് കാണാതായതിൽ തനിക്ക് പങ്കില്ലെന്ന് കണ്ടക്ടർ സുബിൻ മൊഴി നൽകി. കേസിൽ കണ്ടക്ടറുടെയും തമ്പാനൂർ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്. കണ്ടക്ടർ സി.സി.ടി.വി പരിശോധിക്കുന്ന ദൃശ്യങ്ങൾ കണ്ടതിനാലാണ് ചോദ്യം ചെയ്യൽ.

മെമ്മറി കാർഡ് കാണാതയതിൽ ഡ്രൈവർ യദുവിനെയും ചോദ്യം ചെയ്യാൻ എത്തിച്ചിട്ടുണ്ട്. കണ്ടക്ടറുടെയും സ്റ്റേഷൻ മാസ്റ്ററുടെയും മൊഴികൾ യദുവിന്റെ സാന്നിധ്യത്തിൽ പരിശോധിച്ച് വൈരുദ്ധ്യങ്ങളുണ്ടെങ്കിൽ പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.


Similar Posts