< Back
News

News
തൃത്താല കുലുങ്ങി; വിടി ബൽറാമിനെ മറിച്ചിട്ട് എംബി രാജേഷ്
|2 May 2021 1:46 PM IST
ഇടതുകോട്ടയെന്ന് സി.പി.എം വിശേഷിപ്പിച്ചിരുന്ന തൃത്താല 2011ലാണ് ബൽറാമിലൂടെ കോൺഗ്രസ് പിടിച്ചെടുത്തത്
സംസ്ഥാനത്തെ ഏറ്റവും വലിയ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നായ പാലക്കാട്ടെ തൃത്താലയിൽ സിറ്റിങ് എംഎൽഎ വി.ടി ബൽറാം തോറ്റു. എംബി രാജേഷാണ് രണ്ടു തവണ ജയിച്ച ബൽറാമിനെ തോൽപ്പിച്ചത്.
തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നതായി വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. പുതിയ കേരള സർക്കാറിന് ആശംസകൾ നേരുന്നതായും ബൽറാം കൂട്ടിച്ചേർത്തു.
ഇടതുകോട്ടയെന്ന് സി.പി.എം വിശേഷിപ്പിച്ചിരുന്ന തൃത്താല 2011ലാണ് ബൽറാമിലൂടെ കോൺഗ്രസ് പിടിച്ചെടുത്തത്. 2016ലും ബൽറാം മണ്ഡലം നിലനിർത്തി. എന്നാൽ തൃത്താല സിപിഎം അഭിമാനപ്രശ്നമായി കണ്ടതോടെ മികച്ച പാർലമെന്റേറിയൻ കൂടിയായ എംബി രാജേഷിനെ കളത്തിലിറക്കുകയായിരുന്നു.