< Back
News
മോൺസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ; ഉത്തരവ് നാളെ
News

മോൺസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ; ഉത്തരവ് നാളെ

Web Desk
|
27 Sept 2021 4:11 PM IST

60 കോടിയുടെ തട്ടിപ്പ് നടത്തിയതായി മുൻ സഹായി അജി പറഞ്ഞിരുന്നു

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൺസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും നാളെ ഉത്തരവ് പുറപ്പെടുവിക്കും. പ്രതിയെ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കും.

എറണാകുളം എ.സിജെ.എം കോടതിയിൽ പ്രതി മോൺസൺ മാവുങ്കൽ ജാമ്യാപേക്ഷ നൽകിയിരുന്നു.

മോൺസനെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ ക്രൈംബ്രാഞ്ചും ഇതേ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നൽകിയത്.

എച്ച്.എസ്.ബി.സി ബാങ്കിലെ വ്യാജ രേഖ ഉണ്ടാക്കിയാണ് മോൺസൺ തട്ടിപ്പ് നടത്തിയതെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.

പ്രതികൾക്കെതിരെ തെളിവുകൾ ഇല്ലെന്നും പരാതിക്കാർ പണം നൽകിയതിന് രേഖകളില്ലായെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്.

ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേതാക്കളും ഇയാളുടെ സൗഹൃദത്തിലുണ്ടായിരുന്നുവെന്നാണ് വാർത്തകൾ. 60 കോടിയുടെ തട്ടിപ്പ് നടത്തിയതായി മുൻ സഹായി അജി പറഞ്ഞിരുന്നു. മോൺസൺ മാവുങ്കലിനെ പരിചയമുണ്ടെന്നും പുരാവസ്തു കാണാൻ അവിടെ പോയിട്ടുണ്ടെന്നും എന്നാൽ പണമിടപാടുകളിൽ ബന്ധമില്ലെന്നും മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്.

Similar Posts