< Back
News
ഇന്ത്യയിൽനിന്ന് ഖത്തറിലേക്ക് പുതിയ യാത്രാനിയന്ത്രണം
News

ഇന്ത്യയിൽനിന്ന് ഖത്തറിലേക്ക് പുതിയ യാത്രാനിയന്ത്രണം

Web Desk
|
27 April 2021 8:18 AM IST

നേപ്പാൾ വഴിയുള്ള യാത്രയ്ക്ക് ഇളവ്

ഇന്ത്യയിൽനിന്ന് ഖത്തറിലെത്തുന്നവർക്കു പുതിയ നിയന്ത്രണം. ഖത്തറിലെത്തിയാൽ പത്തുദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കി. അതേസമയം, നേപ്പാൾ വഴിയുള്ള യാത്രയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

ഖത്തറിലെത്തുന്ന മുഴുവൻ യാത്രക്കാർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറൻറൈൻ ആണു നിർബന്ധമാക്കിയിരിക്കുന്നത്. വാക്‌സിൻ സ്വീകരിച്ചവർക്കും ഉത്തരവ് ബാധകമാണ്. ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയ വിവരം അറിയിച്ചത്. നിയന്ത്രണങ്ങൾ തിങ്കളാഴ്ച രാത്രിയോടെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

നേപ്പാൾവഴി ഇന്തയിൽനിന്ന് അടക്കം എത്തുന്ന യാത്രക്കാർക്ക് ആണ് ഇളവ് നൽകിയിരിക്കുന്നത്. ഇന്നലെ വരെ നേപ്പാളിൽ എത്തിയവർക്ക് പിസിആർ ടെസ്റ്റ് അനുവദിക്കാനാണ് തീരുമാനം.നേപ്പാൾ വഴിയുള്ള യാത്രയ്ക്ക് ഇളവ്. നേപ്പാൾ ആരോഗ്യ മന്ത്രാലയമാണ് ഇളവ് അനുവദിച്ചത്.. നേപ്പാൾ വഴി യാത്ര ചെയ്യുന്ന വിദേശികൾക്ക് കോവിഡ് പിസിആർ ടെസ്റ്റ് നിർത്തിവയ്ക്കാൻ ആരോഗ്യ മന്ത്രാലയം ലാബുകൾക്ക് നിർദേശം നൽകിയിരുന്നു.

Related Tags :
Similar Posts