< Back
News
ഡെൽഹിയിൽ 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട പോയ സംഭവം; യുവാവ് അറസ്റ്റിൽ
News

ഡെൽഹിയിൽ 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട പോയ സംഭവം; യുവാവ് അറസ്റ്റിൽ

ഹാരിസ് നെന്മാറ
|
11 Sept 2021 8:52 AM IST

കുട്ടിയേയും കൊണ്ട് ഛണ്ഡിഗഡിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പോലീസ് പ്രതിയെ പിടികൂടിയത്


ഡൽഹിയിൽ 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അറസ്റ്റിൽ. ബീഹാറിലെ മോതിഹാരി സ്വദേശി വിവേക് (24 )ആണ് അറസ്റ്റിലായത്. സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഡെൽഹിയിലെ ഭവാന ഏരിയയിലെ ഒരു വീട്ടിൽ നിന്ന് 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ഡൽഹി പോലീസിന് പരാധി ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ മൊബൈൽ നമ്പർ വഴി നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

ടാക്സി ഡ്രൈവർ എന്നാണ് പ്രതി പോലീസിനെ സ്വയം പരിചയപ്പെടുത്തിയത്. കുട്ടിയെയും കൊണ്ട് ഛണ്ഡീഗഡിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പോലീസ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനക്ക് ശേഷം ഇരയുടെ മൊഴിയെടുത്ത പോലീസ് പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു,

Similar Posts