< Back
Kerala
രാജ്യത്തെ സേവിക്കാന്‍ ദീര്‍ഘായുസ്സുണ്ടാവട്ടെ ; പ്രധാനമന്ത്രിക്ക് പിറന്നാളാശംസകളുമായി  പിണറായി വിജയന്‍
Kerala

'രാജ്യത്തെ സേവിക്കാന്‍ ദീര്‍ഘായുസ്സുണ്ടാവട്ടെ' ; പ്രധാനമന്ത്രിക്ക് പിറന്നാളാശംസകളുമായി പിണറായി വിജയന്‍

Web Desk
|
17 Sept 2021 2:44 PM IST

ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി പിറന്നാളാശംസകള്‍ നേര്‍ന്നത്

71 -ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രധാനമന്ത്രിക്ക് രാജ്യത്തെ സേവിക്കാന്‍ ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് നേരുന്നു എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രീയ സാസ്കാരിക രംഗങ്ങളില്‍ നിന്ന് നിരവധി പേരാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നത്. നേരത്തെ മലയാളത്തിന്‍റെ പ്രിയ നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമടക്കമുള്ളവര്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.

Similar Posts