< Back
News

News
സൻസദ് ടി.വി സെപ്റ്റംബർ 15 ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
|13 Sept 2021 8:58 PM IST
ലോക്സഭാ, രാജ്യസഭാ ടി.വികൾ സംയോജിപ്പിച്ചാണ് പുതിയ ചാനൽ നിലവിൽ വരുന്നത്
ലോക്സഭാ,രാജ്യസഭാ ടി.വികളെ സംയോജിപ്പിച്ച് പുറത്തിറങ്ങുന്ന പുതിയ ചാനൽ സൻസദ് ടി.വി സെപ്റ്റംബർ 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിക്കും. സാങ്കേതിക വിഭവങ്ങളും ജീവനക്കാരും ഒറ്റ സ്ഥാപനത്തിന് കീഴിലാകും. പാർലമെന്‍റ് ലൈവ് സംപ്രേക്ഷണം തുടരും. ലോക്സഭാ ടി.വി 2006 ലും രാജ്യ സഭാ ടി.വി 2011 ലുമാണ് ആരംഭിച്ചത്. രണ്ടും സ്വതന്ത്രമായാണ് പ്രവർത്തിച്ചു വന്നിരുന്നത്.