
പുതുക്കി പണിത മസ്ജിദിന് ക്ഷേത്ര കമ്മറ്റിയുടെ വക പ്രസംഗ പീഠം
|കോഴിക്കോട് ബാലുശ്ശേരിയിലെ അവിടനല്ലൂര്‍ മസ്ജിദ് ത്വാഹയിലേക്കാണ് സമീപത്തെ ചൂണ്ടലി ശിവക്ഷേത്ര കമ്മറ്റി പ്രസംഗ പീഠം നല്‍കിയത്.
പുതുക്കി പണിത മസ്ജിദിന് ക്ഷേത്ര കമ്മറ്റിയുടെ വക പ്രസംഗ പീഠം. കോഴിക്കോട് ബാലുശ്ശേരിയിലെ അവിടനല്ലൂര്‍ മസ്ജിദ് ത്വാഹയിലേക്കാണ് സമീപത്തെ ചുണ്ടലി ശിവക്ഷേത്ര കമ്മറ്റി പ്രസംഗ പീഠം നല്‍കിയത്.
35 വര്‍ഷം മുമ്പ് പണിതതാണ് അവിടനല്ലൂര് മസ്ജിദ് ത്വാഹ. പള്ളിക്ക് തൊട്ടടുത്ത് തന്നെയാണ് ചുണ്ടലി ശിവക്ഷേത്രവും. പള്ളി പുതുക്കി പണിയാന്‍ തീരുമാനിച്ചപ്പോള്‍ ക്ഷേത്ര കമ്മറ്റിക്കാരും ആ തീരുമാനമെടുത്തു.പള്ളയിലേക്ക് ഒരു പ്രസംഗ പീഠം നല്‍കുക. പണി പൂര്‍ത്തിയായപ്പോള്‍ ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ പ്രസംഗ പീഠവുമായി പള്ളിയിലേക്ക് എത്തി. പള്ളിക്കമ്മറ്റി ഭാരവാഹികള്‍ അവരെ സ്വീകരിച്ചു.
ക്ഷേത്രത്തിലേക്കുള്ള വഴിക്ക് വേണ്ടി സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത് ഇവിടത്തെ ഇസ്‌ലാം മത വിശ്വാസികളാണെന്ന കാര്യം ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ ഓര്‍മിപ്പിച്ചു. പള്ളിയിലേക്കുള്ള ക്ലോക്ക് പ്രദേശത്തെ അയല്‍പക്കവേദി കൂട്ടായ്മയാണ് നല്‍കിയത്.
Watch Video Report: