< Back
News

News
അഖില കേരളാ അറബി പ്രബന്ധരചനാ മത്സര ഫലം പ്രഖ്യാപിച്ചു
|20 Jan 2022 3:58 PM IST
മുഹമ്മദ് ആഷിഖ് മീനാർകുഴി ഒന്നാം സ്ഥാനവും മുഹമ്മദ് ഷംഷാദ് എം അറക്കുപറമ്പ രണ്ടാം സ്ഥാനവും മുഹമ്മദ് മാട്ടാൻ പാറക്കടവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് കുറ്റ്യാടി സിറാജുൽ ഹുദാ സംഘടിപ്പിച്ച അറബിപ്രബന്ധ രചനാ മത്സരഫലം പ്രഖ്യാപിച്ചു. മുഹമ്മദ് ആഷിഖ് മീനാർകുഴി ഒന്നാം സ്ഥാനവും മുഹമ്മദ് ഷംഷാദ് എം അറക്കുപറമ്പ രണ്ടാം സ്ഥാനവും മുഹമ്മദ് മാട്ടാൻ പാറക്കടവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നൂറിലേറെ പ്രൗഢമായ രചനകളിൽ നിന്നാണ് വിജയികളെ സെലക്ട് ചെയ്തത്. വിജയികൾക്ക് യഥാക്രമം 5555,3333,2222 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും പൊതുപരിപാടിയിൽ വച്ച് നൽകുമെന്ന് സിറാജുൽ ഹുദാ മാനേജ്മെൻറ് അറിയിച്ചു.