< Back
News
സുധീരന്റെ രാജി പരിശോധിക്കും: താരിഖ് അൻവർ
News

സുധീരന്റെ രാജി പരിശോധിക്കും: താരിഖ് അൻവർ

Web Desk
|
25 Sept 2021 2:59 PM IST

കനയ്യയും ജിഗ്‌നേഷിനെയും സ്വാഗതം ചെയ്യുന്നു

കെ.പി.സി.സി രാഷ്ട്രീയാധികാര സമിതിയിൽ നിന്നുള്ള സുധീരന്റെ രാജിയെക്കുറിച്ച് പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി എഐസിസി ജന.സെക്രട്ടറി താരിഖ് അൻവർ. രാജി വെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണമുള്ള പാർട്ടിയിലേക്ക് നേതാക്കൾ പോകുന്നത് തടയാനാകില്ലെന്ന് താരീഖ് അൻവർ പറഞ്ഞു.

വി.എം സുധീരനെ കാണുമെന്നും പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കളെ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാൽ നിർബന്ധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ ചേരുന്ന കനയ്യയും ജിഗ്‌നേഷിനെയും സ്വാഗതം ചെയ്യുന്നുവെന്ന് താരിഖ് അൻവർ പറഞ്ഞു. ഇരുവരും വരുന്നത് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Similar Posts