< Back
News
അതിര്‍ത്തിയില്‍ ഇടറോഡുകളടച്ച് തമിഴ്നാട്; ഇടപെടുമെന്ന് ചീഫ് സെക്രട്ടറി
News

അതിര്‍ത്തിയില്‍ ഇടറോഡുകളടച്ച് തമിഴ്നാട്; ഇടപെടുമെന്ന് ചീഫ് സെക്രട്ടറി

Web Desk
|
17 April 2021 12:35 PM IST

വിഷയം തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തും.

കേരളത്തിലേക്കുള്ള ഇടറോഡുകള്‍ തമിഴ്നാട് അടച്ച സംഭവത്തില്‍ ഇടപെടുമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയി. അതി‍‍ർത്തി അടച്ച വിഷയം തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തും. അന്തർ സംസ്ഥാന യാത്ര തടസ്സപ്പെടുത്തരുതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

മലയടി, രാമവർമൻചിറ, ഉണ്ടങ്കോട് തുടങ്ങി കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മൂന്നു പ്രധാനപ്പെട്ട ഇടറോഡുകളാണ് തമിഴ്നാട് ബാരിക്കേഡുകള്‍വച്ച് അടച്ചത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു റോഡുകള്‍ അടച്ചത്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപന സമയത്തും ഈ റോഡുകള്‍ തമിഴ്നാട് മണ്ണിട്ട് അടച്ചിരുന്നു.

കേരളത്തില്‍ കോവിഡ് വ്യപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതൽ ആളുകൾ തമിഴ്നാട്ടിലേക്ക് വരുന്നത് തടയാനാണ് തമിഴ്നാടിന്‍റെ നീക്കം. തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് അതിര്‍ത്തിയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ്.

Similar Posts