< Back
News
ഡിസിസി ഭാരവാഹി പട്ടികയില്‍ ആര്‍ക്കും അതൃപ്തിയുള്ളതായി അറിയില്ലെന്ന്  വിഡി സതീശന്‍
News

ഡിസിസി ഭാരവാഹി പട്ടികയില്‍ ആര്‍ക്കും അതൃപ്തിയുള്ളതായി അറിയില്ലെന്ന് വിഡി സതീശന്‍

Web Desk
|
16 Aug 2021 10:57 AM IST

പട്ടിക എപ്പോൾ ഇറക്കണമെന്ന് ഹൈക്കമാന്റാണ് തീരുമാനിക്കേണ്ടത്. അന്തിമ ലിസ്റ്റ് ഹൈക്കമാന്റിന് കൈമാറിയിട്ടുണ്ടെന്നും സതീശന്‍ മീഡിയവണിനോട്

ഡി.സി.സി ഭാരവാഹി പട്ടികയിൽ ആർക്കും അതൃപ്തിയുള്ളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പട്ടിക എപ്പോൾ ഇറക്കണമെന്ന് ഹൈക്കമാന്റാണ് തീരുമാനിക്കേണ്ടത്. അന്തിമ ലിസ്റ്റ് ഹൈക്കമാന്റിന് കൈമാറിയിട്ടുണ്ടെന്നും സതീശന്‍ മീഡിയവണിനോട് പറഞ്ഞു.

അതേസമയം ഡി.സി.സി അധ്യക്ഷൻമാരുടെ പ്രഖ്യാപനം വേഗത്തിൽ ഉണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നതോടെ എ-ഐ ഗ്രൂപ്പുകൾ അണിയറ നീക്കം ശക്തമാക്കി. തങ്ങളുടെ പ്രതിഷേധം പരിഗണിക്കാതെ പ്രഖ്യാപനം ഉണ്ടായാൽ നിസഹകരണമടക്കമുള്ള രീതികൾ വേണമെന്ന നിലപാട് ഗ്രൂപ്പുകൾക്കുള്ളിലുണ്ട്. നിലവിലെ സാഹചര്യം രാഹുൽ ഗാന്ധിയെ കെ.പി.സി.സി നേതൃത്വം ധരിപ്പിക്കും.

എന്നാല്‍ ഡിസിസി ഭാരവാഹി പട്ടികയിൽ ഹൈക്കമാന്റ് അനുനയത്തിനൊരുങ്ങിയേക്കും. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും താരിഖ് അൻവർ ഫോണിൽ സംസാരിക്കും. സംസ്ഥാന നേതൃത്വം സമർപ്പിച്ച പട്ടികയിൽ ചില മാറ്റങ്ങൾ വരുത്താനും ഹൈക്കമാന്റിന് ആലോചനയുണ്ട്.

Related Tags :
Similar Posts