< Back
News

News
അച്ഛന്റെ അടിയേറ്റ് യുവാവ് മരിച്ചു
|21 Sept 2021 8:44 AM IST
മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് സംഭവം
പാലക്കാട് ചിറ്റിലഞ്ചേരിയിൽ അച്ഛന്റെ അടിയേറ്റ് യുവാവ് മരിച്ചു. പാട്ട സ്വദേശി രതീഷ് (39) ആണ് മരിച്ചത്. അച്ഛൻ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി രതീഷ് മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് സംഭവം. ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.