< Back
OBITUARY

OBITUARY
ന്യൂസ് മലയാളം ക്യാമറാമാൻ ജെ.ബി ജ്യോതിഷ് വാഹനാപകടത്തിൽ മരിച്ചു
|4 Feb 2026 3:36 PM IST
നേമം ഇടക്കാട് സ്വദേശി ജോയിയുടേയും ബിന്ദുവിൻ്റേയും മകനാണ്
തിരുവനന്തപുരം: ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ ജെ.ബി. ജ്യോതിഷ് അന്തരിച്ചു. 27 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ തിരുവനന്തപുരം പാളയത്ത് ഉണ്ടായ അപകടത്തിലാണ് മരണം.
നേമം ഇടക്കാട് സ്വദേശി ജോയിയുടേയും ബിന്ദുവിൻ്റേയും മകനാണ് ജ്യോതിഷ്. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലേയും തിരുവനന്തപുരം പ്രസ് ക്ലബിലേയും പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.