< Back
OBITUARY

OBITUARY
പക്ഷാഘാതം; തൃശൂര്‍ സ്വദേശി സലാലയില്‍ നിര്യാതനായി
|21 Sept 2023 9:04 PM IST
അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം
സലാല; പക്ഷാഘാതത്തെ തുടര്‍ന്ന് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ കൊടകര ഗാന്ധി നഗര്‍ സ്വദേശി വക്കാട്ട് മനോജ് ( 49) നിര്യാതനായി. ചൊവ്വാഴ്‌ച രാവിലെ ജോലി സ്ഥലത്ത് വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
ക്വിക് സര്‍വ്വീസ് എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. പതിനാറ് വര്‍ഷമായി സലാലയില്‍ പ്രവാസിയാണ് .ഭാര്യ ഷൈലജ, മക്കള്‍ അര്‍ജുന്‍ ,അനിരുദ്ധ്. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു