< Back
olympics
ഒളിംപിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി
olympics

ഒളിംപിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി

Sports Desk
|
26 July 2021 9:04 PM IST

രണ്ട് മത്സരങ്ങൾ കളിച്ച ഇന്ത്യ പൂൾ എയിൽ നിലവിൽ അവസാനസ്ഥാനത്താണ്.

ഒളിംപിക്‌സ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് തോൽവി. ജർമനിയോടായിരുന്നു ഇന്ത്യയുടെ തോൽവി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങുന്നത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ന് ഇന്ത്യ തോറ്റത്.

നൈക്ക് ലൊറൻസ്, അന്ന ഷ്രോഡർ എന്നിവരാണ് ജർമനിക്കായി ഗോൾ നേടിയത്. മത്സരം തുടങ്ങി 12-ാം മിനിറ്റിൽ തന്നെ ഇന്ത്യ ഒന്നാമത്തെ ഗോൾ വഴങ്ങി. മത്സരത്തിന്റെ 32-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സമനില നേടി മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം ഇന്ത്യയുടെ ഗുർജിത് കൗർ നഷ്ടമാക്കി. പിന്നാലെ തന്നെ ജർമനി ഒരിക്കൽ കൂടി ഇന്ത്യൻ വലകുലുക്കി. രണ്ട് മത്സരങ്ങൾ കളിച്ച ഇന്ത്യ പൂൾ എയിൽ നിലവിൽ അവസാനസ്ഥാനത്താണ്.

ആദ്യ മത്സരത്തിൽ നെതർലൻഡിനോട് 5-1നായിരുന്നു ഇന്ത്യൻ വനിതകളുടെ തോൽവി. ബുധനാഴ്ച ബ്രിട്ടനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യയുടെ പുരുഷ ടീമിനും ഹോക്കിയിൽ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല.

Similar Posts