< Back
olympics
പാരാലിമ്പിക്സ് മെഡൽ ജേതാക്കൾക്ക്  പ്രധാനമന്ത്രി സ്വവസതിയിൽ സ്വീകരണമൊരുക്കി
olympics

പാരാലിമ്പിക്സ് മെഡൽ ജേതാക്കൾക്ക് പ്രധാനമന്ത്രി സ്വവസതിയിൽ സ്വീകരണമൊരുക്കി

Sports Desk
|
9 Sept 2021 4:53 PM IST

താരങ്ങൾ രാജ്യത്തിൻ്റെ യശസ്സുയർത്തിയെന്ന് പ്രധാനമന്ത്രി

പാരാലിമ്പിക്സിൽ മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വവസതിയിൽ സ്വീകരണമൊരുക്കി. പാരാലിമ്പിക്സിൽ നേട്ടം കരസ്ഥമാക്കിയ മുഴുവൻ താരങ്ങളും രാജ്യത്തിൻ്റെ യശസ്സുയർത്തിയിരിക്കുകയാണ് എന്നും രാജ്യത്തെ മുഴുവൻ കായികരംഗത്തിനും ഈ നേട്ടം വലിയ ഊർജവും ആവേശവും പകർന്ന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

'ഈ താരങ്ങൾ ഇന്ത്യയുടെ അംബാസിഡർമാരാണ്. തങ്ങളുടെ അവിശ്വസനീയമായ പ്രകടനം മൂലം രാജ്യത്തിൻ്റെ യശസ്സ് അവർ വാനോളമുയർത്തിയിരിക്കുന്നു. ഈ വിജയം രാജ്യത്തെ മുഴുവൻ ജനങ്ങളേയും പ്രചോധിപ്പിക്കും ' അദ്ദേഹം പറഞ്ഞു.

സ്വീകരണത്തിന് ശേഷം താരങ്ങൾ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ഒരേ മേശക്കു ചുറ്റും രാജ്യത്തിൻ്റെ പ്രധാനമന്ത്രിക്കൊപ്പം ഇരിക്കാനായത് തന്നെ വലിയ അംഗീകാരമാണെന്ന് താരങ്ങൾ പറഞ്ഞു. എല്ലാ താരങ്ങളും ഒപ്പ് വച്ച ഷോൾ താരങ്ങൾ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ചടങ്ങിൽ സംബന്ധിച്ചു.

Similar Posts