< Back
olympics

olympics
100 മീറ്റർ ബട്ടർ ഫ്‌ളൈ: സജൻ പ്രകാശ് സെമി കാണാതെ പുറത്ത്
|29 July 2021 4:56 PM IST
സജൻ മത്സരിച്ച ഹീറ്റ്‌സിൽ ഒന്നാമതെത്തിയ ഘാനയുടെ അബകു ജാക്‌സണും സെമിയിലേക്ക് യോഗ്യത നേടാനായില്ല
ടോക്യോ: ഒളിംപിക്‌സിലെ പുരുഷവിഭാഗം 100 മീറ്റർ ബട്ടർഫ്‌ളൈ ഹീറ്റ്‌സിൽ മലയാളി താരം സജൻ പ്രകാശ് സെമി കാണാതെ പുറത്ത്. മത്സരിച്ച ഹീറ്റ്‌സിൽ 53.45 സെക്കൻഡുമായി രണ്ടാമതെത്തിയെങ്കിലും മൊത്തം നീന്തലുകാരിൽ 46-ാമതായാണ് സജൻ ഫിനിഷ് ചെയ്തത്.
സജൻ മത്സരിച്ച ഹീറ്റ്‌സിൽ ഒന്നാമതെത്തിയ ഘാനയുടെ അബകു ജാക്‌സണും സെമിയിലേക്ക് യോഗ്യത നേടാനായില്ല. മൊത്തം 55 പേരാണ് ഹീറ്റ്‌സിൽ മത്സരിച്ചത്. 16 പേർക്ക് മാത്രമാണ് സെമിയിലേക്ക് യോഗ്യത ലഭിക്കുക. 53.27 സെക്കൻഡ് ആണ് സജന്റെ മികച്ച സമയം.
നേരത്തെ, 200 മീറ്റർ ബട്ടർഫ്‌ളൈസിൽ സജൻ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു. ഒരു മിനിറ്റ് 57.22 സെക്കൻഡിലാണ് താരം മത്സരം പൂർത്തിയാക്കിയിരുന്നത്. ഒരു മിനിറ്റ് 56.38 സെക്കൻഡാണ് സജന്റെ മികച്ച സമയം. ആകെ 38 താരങ്ങൾ മത്സരിച്ച മത്സരത്തിൽ 24-ാമതായാണ് സജൻ ഫിനിഷ് ചെയ്തത്.