< Back
olympics
തുടര്‍ച്ചയായ മൂന്നാം തോല്‍വി; ഒളിമ്പിക് ഹോക്കിയില്‍ നിന്ന് ഇന്ത്യന്‍ വനിതകള്‍ പുറത്ത്
olympics

തുടര്‍ച്ചയായ മൂന്നാം തോല്‍വി; ഒളിമ്പിക് ഹോക്കിയില്‍ നിന്ന് ഇന്ത്യന്‍ വനിതകള്‍ പുറത്ത്

Web Desk
|
28 July 2021 9:35 AM IST

നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ബ്രിട്ടന്‍ (4-1)നാണ്ഇന്ത്യയെ തകര്‍ത്തുവിട്ടത്.

ഒളിമ്പിക്സ് ഹോക്കിയില്‍ നിന്ന് ഇന്ത്യന്‍ വനിതകള്‍ പുറത്ത്. ബ്രിട്ടനെതിരായ തോല്‍വിയോടെയാണ് ഇന്ത്യയുടെ പെണ്‍പട ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താകുന്നത്. നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ബ്രിട്ടന്‍ (4-1)നാണ്ഇന്ത്യയെ തകര്‍ത്തുവിട്ടത്. ഒളിമ്പികിസ് ഗെയിംസിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ഇന്ത്യന്‍ വനിതകള്‍ വഴങ്ങിയത്. ഒരു മത്സരം പോലും ജയിക്കാനാകാതെയാണ് ഇതോടെ റാണി രാപാല്‍ നയിക്കുന്ന പെണ്‍പട ടൂര്‍ണമെന്‍റില്‍ നിന്ന് മടങ്ങുന്നത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യക്ക് ഇനിയൊരു തോല്‍വി കൂടി വഴങ്ങിയാല്‍ നോക്കൗട്ട് റൗണ്ടിലേക്കുള്ള വഴിയടയുമെന്ന് ഉറപ്പായിരുന്നു.

കഴിഞ്ഞ കളിയില്‍ കരുത്തരായ ജര്‍മനിയോടാണ് ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടത്. ആദ്യ കളിയില്‍ നെതര്‍ലാന്‍ഡ്‌സിനോടു ഇന്ത്യ വഴങ്ങിയത് (1-5)ന്‍റെ വമ്പന്‍ തോല്‍വിയും. ജര്‍മനിക്കെതിരേ ഇന്ത്യ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും ലഭിച്ച ഗോളവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതിരുന്നതാണ് അന്ന് തിരിച്ചടിയായത്.

Similar Posts