< Back
olympics
ടോകിയോ ഒളിമ്പിക്‌സ്: 200 മീറ്റർ പുരുഷ ഫൈനലിൽ ഡി ഗ്രാസിന് സ്വർണം
olympics

ടോകിയോ ഒളിമ്പിക്‌സ്: 200 മീറ്റർ പുരുഷ ഫൈനലിൽ ഡി ഗ്രാസിന് സ്വർണം

Web Desk
|
4 Aug 2021 7:00 PM IST

ഒളിമ്പിക്‌സ് 200 മീറ്റർ പുരുഷ ഫൈനലിൽ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസിന് സ്വർണം. 19.62 സെക്കൻഡിലാണ് ഗ്രാസ് ഓടിയെത്തിയത്.

ഒളിമ്പിക്‌സ് 200 മീറ്റർ പുരുഷ ഫൈനലിൽ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസിന് സ്വർണം. 19.62 സെക്കൻഡിലാണ് ഗ്രാസ് ഓടിയെത്തിയത്. താരത്തിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഇത്. അമേരിക്കയുടെ കെന്നത്ത് ബെഡ്‌നരേക്കിനാണ് വെള്ളി. അമേരിക്കയുടെ തന്നെ നോഹ് ലൈസിനാണ് വെങ്കലവും. 2016ലെ റിയോ ഒളിമ്പിക്‌സിൽ 100 മീറ്ററിൽ വെങ്കലും 200 മീറ്ററിൽ വെള്ളിയും നേടിയ താരമാണ് ഡി ഗ്രാസ്. 2019ലെ ലോക ചാമ്പ്യൻഷിപ്പിലും ഈ നേട്ടം തുടർന്നിരുന്നു.

Similar Posts