< Back
olympics
മാർസൽ ജേക്കബ്‌സ് ടോക്യോയിലെ വേഗരാജാവ്
olympics

മാർസൽ ജേക്കബ്‌സ് ടോക്യോയിലെ വേഗരാജാവ്

Web Desk
|
1 Aug 2021 6:36 PM IST

9.80 സെക്കൻഡ് കൊണ്ടാണ് താരം 100 മീറ്റർ പൂർത്തിയാക്കി ഒന്നാമതെത്തിയത്

ടോക്യോ ഒളിംപിക്‌സിലെ വേഗരാജാവ് ഇറ്റലിയുടെ മാർസൽ ലെമണ്ട് ജേക്കബ്‌സ്. 9.80 സെക്കൻഡ് കൊണ്ടാണ് താരം 100 മീറ്റർ പൂർത്തിയാക്കി ഒന്നാമതെത്തിയത്. അമേരിക്കയുടെ ഫ്രെഡ് കേർലിക്കാണ് വെള്ളി. കാനഡയുടെ ആന്ദ്രേ ഡി ഗ്രാസക്കാണ് വെങ്കലം. ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് അരങ്ങൊഴിഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ ഒളിംപിക്സില്‍ ആര് 100 മീറ്ററില്‍ സ്വര്‍ണം നേടുമെന്ന് ലോകം ഉറ്റുനോക്കിയിരിക്കുമ്പോഴാണ് 100 മീറ്ററിലെ സ്വര്‍ണത്തിന് അപ്രതീക്ഷമായൊരു വിജയിയെത്തുന്നത്. മത്സരത്തിന് മുമ്പ് ആരും പ്രവചിക്കാതിരുന്ന താരമാണ് ഇറ്റലിയുടെ മാർസൽ ലെമണ്ട് ജേക്കബ്സ്. അതേസമയം 100 മീറ്ററില്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡിനടുത്ത് എത്താന്‍ പോലും ജേക്കബ്സനായിട്ടില്ല. 2009 ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ 9.58 സെക്കന്‍ഡ് കൊണ്ടാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്.

Related Tags :
Similar Posts