< Back
Oman
പഴയതും ഉപയോഗശൂന്യമായതുമായ സാധനങ്ങളുടെ കയറ്റുമതിയിൽ ഒമാനില്‍ നിയന്ത്രണം
Oman

പഴയതും ഉപയോഗശൂന്യമായതുമായ സാധനങ്ങളുടെ കയറ്റുമതിയിൽ ഒമാനില്‍ നിയന്ത്രണം

Web Desk
|
1 Sept 2018 9:01 AM IST

സെപ്റ്റംബർ രണ്ട് മുതൽ പുതിയ നിയമം പ്രാബല്ല്യത്തിൽ വരും

പഴയതും ഉപയോഗശൂന്യമായതുമായ സാധനങ്ങളുടെ കയറ്റുമതിയിൽ ഒമാൻ നിയന്ത്രണമേർപ്പെടുത്തുന്നു. ചില സാധനങ്ങൾ കയറ്റിയയക്കുന്നതിന് ഒമാൻ എൻവയോൺമെൻറൽ സർവിസസ് ഹോൾഡിങ് കമ്പനിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

സെപ്റ്റംബർ രണ്ട് മുതൽ പുതിയ നിയമം പ്രാബല്ല്യത്തിൽ വരുന്നത്. ഉപയോഗിച്ച ലെഡ് ആസിഡ് ബാറ്ററികൾ, ലെഡ് മോൾഡുകൾ, ഉപയോഗിച്ച ടയറുകൾ, എല്ലാതരത്തിലുമുള്ള ഉപയോഗിച്ച ഒായിലുകൾ, ഉപയോഗിച്ച പാചക എണ്ണ, ഇലക്ട്രോണിക്, ആൻറ് ഇലക്ട്രിക്കൽ മാലിന്യങ്ങൾ, പഴയ കാനുകൾ, അലൂമിനിയം-ലോഹ അവശിഷ്ടങ്ങൾ, എല്ലാതരത്തിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ, എല്ലാ തരത്തിലുമുള്ള പേപ്പർ മാലിന്യങ്ങൾ, കാർഡ് ബോർഡുകൾ എന്നിവയുടെ കയറ്റുമതിക്കാണ് നിയന്ത്രണം. പരിസ്ഥിതി,കാലാവസ്ഥാ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുമായി ചേർന്നാണ് നിയന്ത്രണം പ്രാബല്യത്തിൽ വരുത്തുന്നത്. ഇവ കയറ്റിയക്കുന്നതിന് പകരം രാജ്യത്ത് തന്നെ പുനചംക്രമണം നടത്തുന്നതിനുള്ള അവസരങ്ങളും പുതിയ തീരുമാനം വഴി ഉണ്ടാകും. അതേ സമയം സ്ക്രാപ് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ പുതിയ തീരുമാനത്തെ ആശങ്കയോടെയാണ് നോക്കികാണുന്നത്.

Related Tags :
Similar Posts