< Back
Oman
ഒമാനിൽ വാഹനാപകടങ്ങൾക്ക് മുഖ്യ കാരണം അമിത വേഗത
Oman

ഒമാനിൽ വാഹനാപകടങ്ങൾക്ക് മുഖ്യ കാരണം അമിത വേഗത

Web Desk
|
4 Jan 2019 12:08 AM IST

വാഹനാപകടങ്ങളില്‍ 70 ശതമാനവും അമിത വേഗത മൂലം

വാഹനാപകടങ്ങൾക്ക് മുഖ്യ കാരണം അമിത വേഗതയാണെന്ന് റോയൽ ഒമാൻ പൊലീസ്. അശ്രദ്ധയോടെ വാഹനങ്ങളെ മറികടക്കുന്നതും ഏറെ അപകടങ്ങൾക്ക് ഇടയാക്കുന്നു. രാജ്യത്ത് അപകടനിരക്ക് കുറഞ്ഞുവരുന്നതായും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

വാഹനാപകടങ്ങളില്‍ 70 ശതമാനവും അമിത വേഗത മൂലം സംഭവിക്കുന്നതാണെന്ന് ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ റവാസ് പറഞ്ഞു. അപകടനിരക്കില്‍ 67 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനാപകടങ്ങളിലെ മരണനിരക്ക് 33 ശതമാനം കുറഞ്ഞു. പരിക്കേറ്റവരുടെ എണ്ണത്തിൽ 52 ശതമാനവും കുറവുണ്ടായി. വേഗത നിയന്ത്രിക്കാന്‍ രാജ്യവ്യാപകമായി റഡാറുകള്‍ സ്ഥാപിച്ചത് കാരണം അപകട നിരക്ക് ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെങ്കിലും അസാധാരണ വേഗത അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. റഡാറുകളുള്ള സ്ഥലങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ള സ്ഥിരം ഡ്രൈവവര്‍മാര്‍ കാമറകളുടെ അടുത്തെത്തുമ്പോള്‍ മാത്രമാണ് വേഗത കുറക്കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Related Tags :
Similar Posts