< Back
Politics

Politics
സഹകരണ സംഘങ്ങളിലെ തസ്തിക ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് രജിസ്ട്രാര്‍
|23 Jun 2018 6:25 PM IST
ഒഴിവുള്ള മുഴുവൻ തസ്തികയിലേക്കും ഉടൻ നിയമനം നടത്തുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
സഹകരണ സംഘങ്ങളിലെ തസ്തികകളിലെ ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സഹകരണ രജിസ്ട്രാറുടെ സര്‍ക്കുലര്‍.
2020 ജൂലൈ വരെയുണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണം. ഒഴിവു വരുന്ന തസ്തികകള്‍ പൂഴ്ത്തിവെക്കുന്നുവെന്ന മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. വിഷയം കെ.എന്‍.എ ഖാദര്‍ എം.എല്‍.എ സഭയില്‍ ഉന്നയിച്ചിരുന്നു. ഒഴിവുള്ള മുഴുവൻ തസ്തികയിലേക്കും ഉടൻ നിയമനം നടത്തുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉറപ്പ് നല്‍കിയിരുന്നു.