< Back
Politics
പാലാ ബിഷപ്പ് ഹൗസിനു നേരെ ആയുധങ്ങളുമായി പോപ്പുലർ ഫ്രണ്ട് മാർച്ച് നടത്തി; രക്ഷക്കെത്തിയത് ബി.ജെ.പി: കെ. സുരേന്ദ്രൻ
Politics

പാലാ ബിഷപ്പ് ഹൗസിനു നേരെ ആയുധങ്ങളുമായി പോപ്പുലർ ഫ്രണ്ട് മാർച്ച് നടത്തി; രക്ഷക്കെത്തിയത് ബി.ജെ.പി: കെ. സുരേന്ദ്രൻ

Web Desk
|
23 Nov 2021 7:11 PM IST

കോൺഗ്രസും സി.പി.എമ്മും കേരളത്തിൽ മുസ്ലിം ഭീകരണ പ്രസ്ഥാനങ്ങളെ പിന്തുണക്കുകയാണെന്നും ഇത് രാഷ്ട്രത്തിന് ഗുരുതര ഭീഷണിയെന്നും സുരേന്ദ്രൻ

നാർക്കോട്ടിക് ജിഹാദ് പ്രസ്താവന നടത്തിയ പാലാ ബിഷപ്പിനു നേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആയുധങ്ങളുമായി മാർച്ച് നടത്തിയെന്നും ബിഷപ്പിന്റെ രക്ഷയ്‌ക്കെത്തിയത് ബി.ജെ.പിയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ.

'പോപ്പുലർ ഫ്രണ്ടിന്റെ ഭീഷണി ബി.ജെ.പിക്കും ആർ.എസ്.എസ്സിനും മാത്രമാണോ? പാലാ ബിഷപ്പ് വിവാദ പ്രസ്താവന നടത്തിയ ഉടനെ നൂറുകണക്കിന് പി.എഫ്.ഐ ഗുണ്ടകൾ ആയുധങ്ങളുമായി പാലാ ബിഷപ്പിനും ബിഷപ്പ് ഹൗസിനും നേരെ ഇരച്ചെത്തി. പാലാ ബിഷപ്പിനെ രക്ഷിക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ല. ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർ ഒത്തുകൂടിയാണ് പാലാ ബിഷപ്പിനെയും ബിഷപ്പ് ഹൗസിനെയും സംരക്ഷിച്ചത്.'

കോൺഗ്രസും സി.പി.എമ്മും കേരളത്തിൽ മുസ്ലിം ഭീകരണ പ്രസ്ഥാനങ്ങളെ പിന്തുണക്കുകയാണ്. ഇത് രാഷ്ട്രത്തിന് ഗുരുതരമായ ഭീഷണിയാണ്. പോപ്പുലർ ഫ്രണ്ട് ഇപ്പോൾ ഹലാൽ ഭക്ഷണത്തിന്റെയും വസ്ത്രരീതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. കേരളം പതുക്കെ സിറിയ ആവുകയാണ്. ഇക്കാര്യം ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചിട്ടുണ്ട്. - ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.

Summary: BJP Kerala State President K Surendran claims BJP-RSS saved Pala Bishop from armed Popular Front goons

Related Tags :
Similar Posts