< Back
Kerala

Kerala
വർക്കലയിൽ പാരാ ഗ്ലൈഡിങ്ങിനിടെ അപകടം; രണ്ട് പേർ ഹൈമാസ്റ്റ് ലൈറ്റിൽ കുരുങ്ങി
|7 March 2023 5:09 PM IST
ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടമായ പാരാ ഗ്ലൈഡിംഗ് സംവിധാനം ഹൈമാസ്റ്റ് ലൈറ്റിൽ കുരുങ്ങുകയായിരുന്നു
തിരുവനന്തപുരം: വർക്കലയിൽ പാരാ ഗ്ലൈഡിങ്ങിനിടെ അപകടം. രണ്ട് പേർ ഹൈമാസ്റ്റ് ലൈറ്റിൽ കുരുങ്ങി. കോയമ്പത്തൂർ സ്വദേശി പാർവ്വതിയും ഇൻസ്ട്രക്ടറായ യുവാവുമാണ് കുരുങ്ങിയത്. ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടമായ പാരാ ഗ്ലൈഡിംഗ് സംവിധാനം ഹൈമാസ്റ്റ് ലൈറ്റിൽ കുരുങ്ങുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വർക്കല പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് പ്രത്യേകം തയ്യാറാക്കിയ വലയിലേക്ക് ഇരുവരേയും ഇറക്കുകയായിരുന്നു. ഹൈമാസ്റ്റ് ലൈറ്റിന്റെ അഗ്രഭാഗം താഴേക്ക് താഴ്ത്തിയ ശേഷമാണ് താഴേക്ക് ഇറക്കിയത്. ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇവരെ താഴെയിറക്കാനായത്. തുടർന്ന് ഇരുവരേയും വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.