< Back
Kerala

Kerala
ഐ.എസ്.ആർ.ഒ ചാരക്കേസ്; നമ്പി നാരായണൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
|26 July 2021 7:27 AM IST
ജസ്റ്റിസ് എ.എം ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്
ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുടുക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റിസ് ഡി.കെ ജെയിൻ അധ്യക്ഷനായ മൂന്നംഗ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ അന്വേഷണം നടത്താൻ സിബിഐയോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സിബിഐ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കി കഴിഞ്ഞ ദിവസം മുദ്രവെച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടും കോടതി ഇന്ന് പരിഗണിക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അന്വേഷണം പുർത്തീകരിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി ഇന്ന് അംഗീകരിച്ചേക്കും.