< Back
Kerala

Kerala
താമരശ്ശേരി ചുരത്തിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞു
|22 Nov 2023 10:50 PM IST
കാറിലുണ്ടായിരുന്ന ഏഴുപേരെ രക്ഷിച്ചു. ബാക്കിയുള്ളവര്‍ക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കാർ താഴ്ചയിലേക്കു മറിഞ്ഞു. രണ്ടാം വളവിലാണ് അപകടം. വയനാട്ടുനിന്ന് കോഴിക്കോട് ഭാഗത്തേക്കു വരികയായിരുന്ന ഇന്നോവ കാറാണു നിയന്ത്രണം വിട്ടു കൊക്കയിലേക്കു വീണത്.
രാത്രി ഒൻപതരയോടെയാണ് അപകടം. കൽപറ്റ മുട്ടിൽ സ്വദേശികളാണ് അപകടത്തിൽപെട്ടതെന്നാണു വിവരം. രണ്ടാം വളവിൽ കാർ നിയന്ത്രണം വിട്ട് വൻ താഴ്ചയിലേക്കു മറിയുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറയുന്നു. ഉടൻതന്നെ മുക്കത്തുനിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഒൻപതു പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഒരു കൊച്ചുകുട്ടി ഉൾപ്പെടെ ഏഴുപേരെ രക്ഷിച്ചു. ഇവരെ വിവിധ ആശുപത്രികളിലേക്കു മാറ്റി. ബാക്കി രണ്ടുപേർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.