< Back
Saudi Arabia

Saudi Arabia
സൗദിയിൽ അബഹയിലെ അൽ ഖുറൈഖർ റോഡ് നവീകരണത്തിന് തുടക്കം
|26 Feb 2026 4:57 PM IST
2.4 കിലോമീറ്റർ നീളത്തിലാണ് പദ്ധതി
റിയാദ്: അബഹയിലെ അൽ ഖുറൈഖർ റോഡ് നവീകരണ പദ്ധതിക്ക് തുടക്കം കുറിച്ച് അസീർ മുനിസിപ്പാലിറ്റി. 2.4 കിലോമീറ്റർ നീളത്തിലാണ് പദ്ധതി. 44,800 ചതുരശ്ര മീറ്റർ പ്രദേശം ഇതിൽ ഉൾപ്പെടുന്നു.
ഗതാഗത കുരുക്ക് കുറക്കുക, കാൽനടയാത്രക്കാർക്ക് മികച്ച സൗകര്യമൊരുക്കുക, വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഈ വികസന പദ്ധതിയിലൂടെ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ മാറ്റിയെടുക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. ഇത് ചെറുകിട സംരംഭങ്ങൾക്ക് പുതിയ അവസരങ്ങൾ നൽകുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യും.