< Back
India

India
പ്രധാനമന്ത്രിയെ കണ്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ചന്നി
|1 Oct 2021 4:26 PM IST
ആറ് മണിയ്ക്ക് എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണും
പഞ്ചാബിലെ രാഷ്ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. വിവാദമായ മൂന്ന് കാർഷിക ബില്ലുകളും പിൻവലിക്കണമെന്നും കർഷകരുമായി ചർച്ച നടത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി പഞ്ചാബ് ചന്നി പറഞ്ഞു.
ആറ് മണിയ്ക്ക് എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണും. സിദ്ദുവിന്റെ ആവശ്യങ്ങളിൽ ഇരുവരുമായി ചർച്ച നടത്തും.
ഇതിനിടെ പുതിയ പാർട്ടി രൂപവത്കരണവുമായി അമരീന്ദർ സിങ് മുന്നോട്ടുപോവുകയാണ്. സിങിന്റെ പുതിയ പാർട്ടി രണ്ടാഴ്ചക്കം രൂപവത്കരിക്കപ്പെട്ടേക്കും.
തന്നെ അനുനയിപ്പിക്കാൻ ആരും ശ്രമിക്കേണ്ടെന്ന് പറഞ്ഞ് അമരീന്ദർ സിങ് ഹരീഷ് റാവത്തിന്റെ ശ്രമങ്ങളെ തള്ളിയിരുന്നു.