< Back
Qatar
കെ.എസ് ചിത്രക്ക് ഖത്തറില്‍ ആദരം; ഗള്‍ഫ് മാധ്യമം ചിത്രവര്‍ഷങ്ങള്‍ നാളെ 
Qatar

കെ.എസ് ചിത്രക്ക് ഖത്തറില്‍ ആദരം; ഗള്‍ഫ് മാധ്യമം ചിത്രവര്‍ഷങ്ങള്‍ നാളെ 

Web Desk
|
29 Jun 2018 11:43 AM IST

ഗള്‍ഫ് മാധ്യമം ചിത്രവര്‍ഷങ്ങള്‍ സംഗീത പരിപാടിക്കെത്തുന്ന മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ സംഗീതാസ്വാദകര്‍.

ഗള്‍ഫ് മാധ്യമം ചിത്രവര്‍ഷങ്ങള്‍ സംഗീത പരിപാടിക്കെത്തുന്ന മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ സംഗീതാസ്വാദകര്‍. ചിത്രപ്പാട്ടുകള്‍ എന്ന പേരില്‍ പരിപാടിക്കു മുന്നോടിയായി നടന്ന ചിത്രയുടെ പാട്ടുകളുടെ ആലാപനമത്സരം ദോഹയിലെ പാട്ടുകാരുടെ ഒത്തുചേരല്‍ വേദിയായി മാറി.

കെഎസ് ചിത്രയുടെ സ്വരമാധുരിയില്‍ 4 പതിറ്റാണ്ടായി മലയാളിയുടെ മനസ്സില്‍ പതിഞ്ഞപാട്ടുകളുടെ ഇമ്പമാര്‍ന്ന ആലാപനത്തിനാണ് ദോഹയിലെ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ വേദിയായത്. പ്രവാസി മലയാളികളുടെ ആദരമേറ്റുവാങ്ങാനായി ചിത്ര ഖത്തറിലേക്കെത്തുന്നതിന് മുന്നോടിയായി ഗള്‍ഫ് മാധ്യമം ഒരുക്കിയ ചിത്രപ്പാട്ട് മത്സരത്തിലാണ് ഖത്തറിലെ വിവിധ വേദികളില്‍ പാടുന്ന 70 ഓളം പാട്ടുകാര്‍ ഗാനാലാപനവുമായെത്തിയത്.

സംഗീത രംഗത്ത് ദോഹയിലെ പ്രഗല്‍ഭരായ ഡെന്നീസണ്‍ വര്‍ഗീസ്, നിസ അസീസി, ജോയ്‌സ് എന്നിവരാണ് വിധികര്‍ത്താക്കളായെത്തിയത്. സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ അരങ്ങേറിയ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം കെഎസ് ചിത്ര നല്‍കും. നാളെ വൈകിട്ട് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ചിത്രവര്‍ഷങ്ങള്‍ മ്യൂസിക്കല്‍ ഷോ അരങ്ങേറുക. ചിത്രക്കൊപ്പം മനോജ് കെ ജയന്‍, വിധു പ്രതാപ്, ജ്യോത്സ്‌ന, കണ്ണൂര്‍ ശരീഫ്, നിഷാദ്, രൂപ, ശ്രേയക്കുട്ടി എന്നിവരും ചിത്രവര്‍ഷങ്ങള്‍ക്ക് നിറം പകരാനെത്തും

Similar Posts