< Back
Qatar
ഇസ്രായേൽ അതിക്രമങ്ങള്‍ക്കെതിരെ ഖത്തറിന്‍റെ താക്കീത്
Qatar

ഇസ്രായേൽ അതിക്രമങ്ങള്‍ക്കെതിരെ ഖത്തറിന്‍റെ താക്കീത്

Web Desk
|
11 Aug 2018 8:49 AM IST

ഗസ്സ മുനമ്പില്‍ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഖത്തറിന്‍റെ താക്കീത്. തുടര്‍ച്ചയായ അതിക്രമങ്ങളും കയ്യേറ്റങ്ങളും മേഖലയില്‍ കുഴപ്പം സൃഷ്ടിക്കുന്നതായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്രയേല്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്രായേല്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലുണ്ടാകണം. അന്താരാഷ്ട്ര സമുഹം ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‍മാന്‍ ആൽഥാനി ആവശ്യപ്പെട്ടു. തന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെ പിന്തുണ തേടി ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ഖത്തറില്‍ നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്.

Similar Posts