< Back
Qatar
പ്രളയബാധിതർക്കായുള്ള പ്രാർത്ഥനകളുമായി ഖത്തറിലെ പ്രവാസികളുടെ വലിയപെരുന്നാള്‍ ആഘോഷം
Qatar

പ്രളയബാധിതർക്കായുള്ള പ്രാർത്ഥനകളുമായി ഖത്തറിലെ പ്രവാസികളുടെ വലിയപെരുന്നാള്‍ ആഘോഷം

Web Desk
|
22 Aug 2018 6:41 AM IST

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു

വെള്ളപൊക്കക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ കുറച്ചാണ് ഖത്തറിലെ പ്രവാസികളുടെ വലിയപെരുന്നാള്‍. രാവിലെ 5.25 നായിരുന്നു എല്ലായിടങ്ങളിലും ഈദ് നമസ്കാരം. രാവിലെ നടന്ന ഈദ്ഗാഹുകളില്‍ കേരളത്തിലെ ദുരിതബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. നാട്ടിലേക്ക് സഹായങ്ങളെത്തിക്കാനുള്ള തിരക്കുകളിലായതിനാല്‍ തന്നെ ആഘോഷങ്ങളും ആര്‍ഭാടങ്ങളും പരമാവധി കുറച്ചാണ് ഓരോരുത്തരും പെരുന്നാളിനെ വരവേറ്റത്.

ബലിയറുക്കല്‍ ചടങ്ങുകള്‍ രാജ്യത്തിന്‍റെ വിവിധയിടങ്ങളിലായി പുരോഗമിക്കുകയാണ്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു.

Related Tags :
Similar Posts