< Back
Qatar

Qatar
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഖത്തറില്‍; വിമാനത്താവളത്തില്‍ ഊശ്മള സ്വീകരണം
|29 Oct 2018 12:49 AM IST
ദ്വിദിന സന്ദര്‍ശനാര്‍ത്ഥം കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഖത്തറിലെത്തി. ദോഹയില്‍ വിമാനമിറങ്ങിയ സുഷമാസ്വരാജിനെ ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയും ഇന്ത്യന്‍ അംബാസഡര്‍ പി. കുമരനും ചേര്‍ന്ന് സ്വീകരിച്ചു. ഗള്‍ഫ് മേഖലയുമായുള്ള സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് സുഷമാ സ്വരാജിന്‍റെ സന്ദര്‍ശനം. ഖത്തര്‍ സന്ദര്‍ശത്തിന് ശേഷം കുവൈത്തിലും സുമഷ സ്വരാജ് സന്ദര്‍ശനം നടത്തും.