
ഇന്ത്യ - ഖത്തര്‍ സാംസ്കാരിക വര്‍ഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സ്നേഹബന്ധത്തില്‍ നിര്‍ണായകമാകുമെന്ന് ഖത്തര്‍ മന്ത്രി
|സാംസ്കാരിക രംഗത്ത് ചരിത്രപരമായ ഊഷ്മളതയാണ് ഇന്ത്യയ്ക്കും ഖത്തറിനുമിടയില്‍ നിലനില്‍ക്കുന്നതെന്ന് ഖത്തര്‍ സാസ്കാരിക കായിക മന്ത്രി പറഞ്ഞു.
ഇന്ത്യ - ഖത്തര്‍ സാംസ്കാരിക വര്‍ഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സ്നേഹബന്ധത്തില്‍ നിര്‍ണായകമായിരിക്കുമെന്ന് ഖത്തര്‍ സാംസ്കാരിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി. ദോഹ രാജ്യാന്തര പുസ്തകോത്സവ വേദിയില്‍ മീഡിയവണുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019, ഇന്ത്യയുമായി ചേര്‍ന്നുള്ള സാംസ്കാരിക വര്‍ഷമായാണ് ഖത്തര്‍ ആചരിക്കുന്നത്.
സാംസ്കാരിക രംഗത്ത് ചരിത്രപരമായ ഊഷ്മളതയാണ് ഇന്ത്യയ്ക്കും ഖത്തറിനുമിടയില്‍ നിലനില്‍ക്കുന്നതെന്ന് ഖത്തര്‍ സാസ്കാരിക കായിക മന്ത്രി പറഞ്ഞു. സാംസ്കാരിക മേഖലയില്‍ ഇന്ത്യയെയും ഖത്തറിനെയും ഒന്നിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. അത്ഭുതപ്പെടുത്തുന്ന സാംസ്കാരികതയാണ് ഇന്ത്യയുടേത്. ഖത്തര്‍- ഇന്ത്യ സാംസ്കാരിക വര്‍ഷമായതിനാല്‍ 2019, ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ചരിത്രപരമായ സൌഹൃദം ഊട്ടിയുറപ്പിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദോഹ രാജ്യാന്തര പുസ്തകോത്സവ വേദിയില്‍ മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സലാഹ് ബിന്‍ ഗാനിം അല്‍ അലി.