< Back
Qatar
ഗസ്സയിലെ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള  ശമ്പളം ഖത്തർ സർക്കാർ വിതരണം ചെയ്തു
Qatar

ഗസ്സയിലെ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ശമ്പളം ഖത്തർ സർക്കാർ വിതരണം ചെയ്തു

Web Desk
|
8 Dec 2018 11:57 PM IST

ഗസയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറ് മാസത്തേക്കുള്ള ശമ്പളം ഖത്തര്‍ നല്‍കാമെന്നേറ്റത്

ഗസ്സയിലെ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ഈ മാസത്തെ ശമ്പളം ഖത്തർ സർക്കാർ വിതരണം ചെയ്തു. ഗസ ട്രഷറിയില്‍ നേരിട്ട് പണമെത്തിച്ചാണ് ശമ്പള വിതരണം പൂര്‍ത്തിയാക്കിയത്.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ പടങ്ങളുമേന്തി അവര്‍ ഗസ ട്രഷറിക്ക് മുന്നില്‍ ക്യൂ നിന്നു. ഖത്തറിന് നന്ദിയെന്ന് എഴുതിയ പ്ലക്കാര്‍ഡുകളായിരുന്നു ചിലരുടെ കയ്യില്‍. മുപ്പതിനായിരത്തോളം വരുന്ന ഗസയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അങ്ങനെ ഖത്തറിനെ സ്മരിച്ച് മാസ വേതനം കൈപറ്റി.

ഗസയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറ് മാസത്തേക്കുള്ള ശമ്പളം ഖത്തര്‍ നല്‍കാമെന്നേറ്റത്. നവംബര്‍ മാസത്തെ ശമ്പളമാാണ് ഇപ്പോള്‍ വിതരണം ചെയ്തത്. പതിനഞ്ച് മില്യണ്‍ ഡോളറാണ് ഇതിനായി ട്രഷറിയിലെത്തിച്ചത്. മൊത്തം 90 മില്യണ്‍ ഡോളറാണ് ഖത്തര്‍ ഈ സഹായ പദ്ധതിക്കായി മാറ്റി വെച്ചത്. ഇതിന് പുറമെ വിദ്യാഭ്യാസ, വികസന മേഖലകളിലെ ഉന്നമനത്തിനായും കോടികളുടെ പദ്ധതികളാണ് ഖത്തര്‍ ഗസയില്‍ നടപ്പാക്കി വരുന്നത്.

Related Tags :
Similar Posts