< Back
Qatar
ഖത്തറില്‍ ജനുവരി ഒന്ന് മുതല്‍ ടെലികോം നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നു
Qatar

ഖത്തറില്‍ ജനുവരി ഒന്ന് മുതല്‍ ടെലികോം നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നു

Web Desk
|
25 Dec 2018 8:41 AM IST

ഖത്തറില്‍ ജനുവരി ഒന്ന് മുതല്‍ ടെലികോം നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നു. നിയമാനുസൃതമല്ലാത്ത നിരക്കുകള്‍ ഉപഭോക്താവിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് തടയുന്നതാണ് ടെലികോം അതോറിറ്റിയുടെ പുതിയ നിര്‍ദേശങ്ങള്‍.

ഖത്തറില്‍ ടെലി കമ്മ്യൂണിക്കേഷന്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കമ്മ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ടെലികോം കമ്പനികള്‍ അവരുടെ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കണം. ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുത്തണം.

സേവനദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ താരിഫ് നിര്‍ദേശങ്ങളെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി പ്രസിഡന്‍റ് മുഹമ്മദ് അലി അല്‍ മന്നായി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആര്‍.ടി.ഐ സഹായകരമാക്കും. ഖത്തറിലെ എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നിര്‍ദേശം ബാധകമാണ്. പുതിയ തീരുമാനപ്രകാരം പുതിയ നിരക്കുകളും പദ്ധതികളും സേവനദാതാക്കള്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.

ജനുവരി ഒന്ന് മുതല്‍ നാല് മാസത്തിനുള്ളില്‍ നിയമാനുസൃതമല്ലാത്ത എല്ലാ നിരക്കുകളും സേവന ദാതാക്കള്‍ ഒഴിവാക്കണം. ഉപഭോക്താവിന് അവര്‍ക്ക് യോജിച്ച തരത്തിലുള്ള നിരക്കുകളിലേക്ക് മാറാന്‍ നാല് മാസത്തെ സമയവും അനുവദിക്കും

Similar Posts