
ഉപരോധ വിഷയത്തില്‍ പിന്തുണ ആര്‍ജ്ജിക്കാനായി ഖത്തര്‍ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചത് 21 രാജ്യങ്ങള്‍
|ഉപരോധ വിഷയത്തില്‍ പിന്തുണ ആര്‍ജ്ജിക്കാനായി ഇക്കഴിഞ്ഞ വര്‍ഷം ഖത്തര്‍ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചത് 21 രാജ്യങ്ങളില്‍. രാഷ്ട്രീയ പ്രശ്നം എന്നതിനപ്പുറത്ത് മനുഷ്യാവകാശ പ്രശ്നമായി ഉപരോധത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞതായി ഖത്തര്‍ മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തി. ഖത്തര്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ അലി ബിന്‍ സമീഖ് അല്‍ മറി 21 രാജ്യങ്ങളാണ് 2018 ല്‍ സന്ദര്‍ശിച്ചത്.
ഉപരോധത്തെ തുടര്‍ന്ന് ഖത്തറിന് നേരിടേണ്ടി വന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍ ലോക രാജ്യങ്ങളുടെ ശ്രദ്ധ കൊണ്ടുവരികയായിരുന്നു സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം. കൂടാതെ പ്രമുഖ മാധ്യമങ്ങള്‍ മറ്റ് രാഷ്ട്രീയ നേതാക്കള്‍ എന്നിവരെയും കണ്ടു. പതിമൂന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘങ്ങള്‍ക്കും നൂറ്റിപ്പത്തോളം വ്യത്യസ്ത സംഘടനകള്‍ക്കും പരാതി നല്‍കുകയും ചെയ്തു. എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പിന്തുണ ഈ സന്ദര്‍ശനങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിഞ്ഞതായി ഖത്തര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
വെറുമൊരു രാഷ്ട്രീയ പ്രശ്നം എന്നതിലപ്പുറത്ത് ഒരു മനുഷ്യാവാകശ പ്രശ്നമായി ഉപരോധത്തെ കൊണ്ടുവരാന്‍ എന്‍സിഎച്ച്ആറിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.