< Back
Qatar
ഖത്തറില്‍ കൂടുതല്‍ കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനം
Qatar

ഖത്തറില്‍ കൂടുതല്‍ കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനം

Web Desk
|
2 Jan 2019 11:42 PM IST

കേസുകള്‍ കെട്ടിക്കിടക്കുന്നതിന് പരിഹാരവും കാലതാമസം കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം

ഖത്തറില്‍ വിവിധയിടങ്ങളിലായി കൂടുതല്‍ പ്രാദേശിക കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീംകോടതിയുടെ തീരുമാനം. ഇതിനുള്ള അനുമതി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചതായി സുപ്രീം കൌണ്‍സില്‍ അറിയിച്ചു. കേസുകള്‍ കെട്ടിക്കിടക്കുന്നതിന് പരിഹാരവും കാലതാമസം കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സുപ്രീംകോടതിയുടെ പുതിയ ആലോചന.

ട്രാഫിക് പ്രശ്നങ്ങളും ദൂരവും കാരണം ദോഹയിലെ നിലവിലെ കോടതികളില്‍ ജനങ്ങള്‍ക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് ഇതോടെ പരിഹരിക്കപ്പെടും. നിലവിൽ കോടതികളിൽ നിന്ന് ലഭിക്കേണ്ട പല രേഖകളും ഗവൺമെന്‍റ് സേവന കേന്ദ്രങ്ങളിൽ നിന്ന് നൽകി തുടങ്ങിയിട്ടുണ്ട്. ഇത് മുഖേനെ പൊതു ജനങ്ങൾക്ക് കോടതികൾ കയറി ഇറങ്ങാതെ തന്നെ സർട്ടിഫിക്കറ്റുകളെല്ലാം ലഭിക്കുമെന്ന സൗകര്യമുണ്ട്. അതുപോലെ തന്നെ ചില കോടതികൾ വൈകുന്നേരങ്ങളിൽ പ്രവർത്തിപ്പിക്കാനുള്ള തീരുമാനവും വലിയ ആശ്വാസമാണ്. രണ്ട് ദിവസമായി കുടുംബ കോടതികൾ വൈകുന്നേരങ്ങളിൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. കോടതികളുടെ പരിസരങ്ങളിൽ പാർക്കിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള തീരുമാനവും വലിയ ആശ്വാസമാണ്.

Related Tags :
Similar Posts