Qatar
ഖത്തറുമായുള്ള സഹകരണം തുടരുമെന്ന് ആവര്‍ത്തിച്ച് തുര്‍ക്കി ഉര്‍ദുഗാന്‍
Qatar

ഖത്തറുമായുള്ള സഹകരണം തുടരുമെന്ന് ആവര്‍ത്തിച്ച് തുര്‍ക്കി ഉര്‍ദുഗാന്‍

Web Desk
|
14 Jan 2019 8:01 AM IST

ആക്രമണം ചെറുക്കുന്ന പ്രതിരോധ മേഖല കൂടുതൽ ശക്തമാണെന്നും ഉർദുഗാൻ പറഞ്ഞു.

ഖത്തറുമായുള്ള സഹകരണം തുടരുമെന്ന് ആവര്‍ത്തിച്ച് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പ്രതിരോധ വാണിജ്യ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തും. തുര്‍ക്കിയുടെ സൈനിക നയതന്ത്ര മേഖലകള്‍ ശക്തമാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

തുർക്കിയിലെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ സകര്യയിൽ ഒരു പൊതുചടങ്ങില്‍ സംസാരിക്കവെയാണ് ഉര്‍ദുഗാന്‍ ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ച് പരാമര്‍ശിച്ചത്.

രാജ്യം അടുത്തിടെ നേരിട്ട പ്രതിസന്ധികളിൽ സഹായത്തിനായി ഓടിയെത്തിയ ഖത്തറിനെ ഒരിക്കലും മറക്കില്ല. ജൂലൈ 15ലെ അട്ടിമറി ശ്രമം, തുർക്കി കറൻസിയായ ലിറ നേരിട്ട പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങളിൽ തുർക്കിയെ സഹായിച്ചത് ഖത്തറാണ്.

പ്രതിരോധം, വ്യാപാരം, വിനോദസഞ്ചാരം, ഊർജം തുടങ്ങിയ മേഖലകളിൽ ഖത്തറുമായുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കും. പ്രതിരോധ വ്യവസായ മേഖലയില്‍ തുർക്കി വളര്‍ച്ചയുടെ പാതയിലാണ്. 2002ൽ രാജ്യത്തിെന്‍റെ വിദേശ ആശ്രയത്വം 80 ശതമാനമായിരുന്നു. എന്നാൽ ഇപ്പോഴത് 35 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തുർക്കിയുടെ സൈനിക ശക്തി, സാമ്പത്തികം, രാഷ്ട്രീയം, നയതന്ത്രം തുടങ്ങിയ മേഖലകൾ ശക്തമാണ്. ആക്രമണം ചെറുക്കുന്ന പ്രതിരോധ മേഖല കൂടുതൽ ശക്തമാണെന്നും ഉർദുഗാൻ പറഞ്ഞു.

Similar Posts